ഇറാഖിൽ ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരർ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. രാജ്യസഭയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാർ നടത്തുന്നതിനിടെയാണു മരണവിവരം പുറത്തുവരുന്നത്.
ഐ എസ് ഭീകരര്‍ തട്ടിക്കൊണ്ട് പോയ ഇവരെ കുറിച്ച് വളരെ കാലങ്ങളായി വിവരങ്ങള്‍ ഒന്നുമില്ലായിരുന്നു. 2014 ജൂണിലാണ് 39 പേരേയും ഐ എസ് മൊസൂളില്‍ നിന്നും തട്ടിക്കൊണ്ട് പോയത്. കൂട്ടശവക്കുഴികളിൽനിന്നാണ് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
പഞ്ചാബ് സ്വദേശികളാണ് മരിച്ചവരിലേറെയും. മൃതദേഹങ്ങൾ നാട്ടിലെത്തിക്കും.