ബംഗ്ലാദേശികള്‍ക്കിടയില്‍ ഇന്ത്യയുടെ വിജയം ആഘോഷിച്ച് ഞെട്ടിച്ച് മലയാളി! - വീഡിയോ

ചൊവ്വ, 20 മാര്‍ച്ച് 2018 (11:19 IST)
നിദാഹാസ് ട്രോഫിയിലെ ഫൈനലില്‍ ബംഗ്ലാദേശും ഇന്ത്യയുമാണ് ഏറ്റുമുട്ടിയത്. കളിയുടെ അവസാന രണ്ട് ഓവറുകള്‍ ബംഗ്ലാദേശ് ടീമിനെ പ്രതിരോധത്തിലാക്കിയിരുന്നു. ബംഗ്ലാദേശികള്‍ക്കൊപ്പം കളി കാണാനിരുന്ന മലയാളിയുടെ വീഡിയോ ആണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലാകുന്നത്.
 
ഒന്നാമത്തെ വീഡിയോ:
 
അവസാനത്തെ ഓവറിൽ അഞ്ചാമത്തെ പന്തിൽ ഇന്ത്യയുടെ വിജയ് ശങ്കർ ക്യാച്ചിലൂടെ പുറത്താകുന്നു. ബംഗാളികൾ കയ്യടിച്ചും കൂവിയും ആഹ്ലാദിക്കുന്നു.
 
രണ്ടാമത്തെ വീഡിയോ:
 
അവസാന ഒരു പന്തിൽ ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 5 റൺസ് (ബംഗാളികൾ അധിക സന്തോഷത്തിൽ)
അവസാനം ഇന്ത്യക്കാരുടെ അഭിമാനം വാനോളമുയർത്തി അവസാന പന്തിൽ സിക്സ് അടിച്ച് ദിനേശ് കാർത്തിക്കിന്റെ കിടുക്കൻ ഷോട്ടിൽ ഇന്ത്യ നാല് വിക്കറ്റിന് വിജയിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍