ദളിത് യുവാവിനെ പ്രണയിച്ചു; സഹോദരിയെ റോഡിലിട്ട് മർദ്ദിച്ച് ബന്ധുക്കൾ

Webdunia
ഞായര്‍, 30 ജൂണ്‍ 2019 (16:52 IST)
കീഴ്ജാതിയിൽ പെട്ട യുവാവിനെ പ്രണയിച്ചുവെന്നാരോപിച്ച് യുവതിയെ നടുറോഡിലിട്ട് സഹോദരന്മാരും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിച്ചു. മധ്യപ്രദേശിലെ ധാറില്‍ ജൂണ്‍ 25നാണ് സംഭവം. യുവതിയെ മര്‍ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നാലു പേർക്കെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.  
 
യുവതിയെ വടികൊണ്ട് ദേഹമാസകലം അടിക്കുന്നതും റോഡിലൂടെ വലിച്ചിഴക്കുന്നതും വീഡിയോയില്‍ കാണാം. യുവതിയുടെ നാല് സഹോദരന്‍മാരും ബന്ധുക്കളും ചേര്‍ന്നാണ് മര്‍ദ്ദിക്കുന്നത്. 
 
പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 21 വയസുകാരിയായ യുവതി ദളിത് യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഇതിനെ എതിര്‍ത്തു. മറ്റൊരു വിവാഹത്തിനായി യുവതിയെ ബന്ധുക്കള്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഇതോടെ യുവതി വീട് വിട്ട് പോകാന്‍ ശ്രമിക്കുകയും ബന്ധുക്കള്‍ മര്‍ദിക്കുകയുമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article