ഒറ്റദിവസം 28,701 പേർക്ക് കൊവിഡ് ബാധ, 500 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 8,78,254

Webdunia
തിങ്കള്‍, 13 ജൂലൈ 2020 (09:55 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 28,701 പേർക്ക് കൊവിഡ് ബാധ. രാജ്യത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8,78,254 ആയി. 500 പേരാണ് ഇന്നലെ മാത്രം രോഗം ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 23,174 ആയി 
 
3,01,609 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 5,53,471 പേർ രാജ്യത്ത് രോഗാമുക്തി നേടി. മഹാരാഷ്ട്രയിൽ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടര ലക്ഷം കടന്നു. 2,54,427 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗബാധ സ്ഥിരീകരിച്ചത്. 10,289 പേരാണ് മഹാരാഷ്ട്രയിൽ മരിച്ചത്. 1,38,470 പേർക്ക് തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ചു. 1,966 ആണ് തമിഴ്നാട്ടിലെ മരണസംഖ്യ. 1,12,494 പേർക്ക് രോഗബാധ സ്ഥിരീകരിച്ച ഡൽഹിയിൽ 3,371 പേരാണ് മരണപ്പെട്ടത്

അനുബന്ധ വാര്‍ത്തകള്‍

Next Article