ജീവൻ അപകടത്തിലെന്ന് സ്വപ്നയുടെ മകൾ, സ്വപ്നയും കുടുംബവും സഞ്ചരിച്ച വാഹനത്തെ പിന്തുടർന്ന് അജ്ഞാത വാഹനം

തിങ്കള്‍, 13 ജൂലൈ 2020 (08:03 IST)
കൊച്ചി: സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ബെംഗളുരു വരെ പിന്തുടർന്ന് അജ്ഞാത വാഹനം കണ്ടെത്താൻ അന്വേഷണ സംഘം. സ്വപ്ന നേരത്തെ കൊടതിയിൽ കീഴടങ്ങാൻ തീരുമാനിച്ചിരുന്നു എന്നാണ് സൂചന. എന്നാൽ സന്ദീപ് ഇക്കാര്യം റാക്കറ്റിലെ മറ്റുള്ളവരെ അറിയിയ്ക്കുകയും സ്വപ്നയെ പിന്തിരിപ്പിയ്ക്കുകയുമായിരുന്നു എന്നാണ് വിവരം. ഇതിനിടെയാണ് ഇവർ സഞ്ചരിച്ച വാഹനത്തെ ചിലർ പിന്തുടരാൻ തുടങ്ങിയത്.
 
വാഹനത്തിന്റെ നമ്പർ വ്യാജമാണെന്നാണ് സംശയം. ഹവാല ഇടപാടുകൾക്ക് അകമ്പടി പോകുന്ന ഗുണ്ടാ സംഘമാണ് വാഹനത്തിൽ ഉണ്ടായിരുന്നത് എന്നാണ് സൂചന. കൊച്ചിയിൽ എത്തും മുൻപ് സ്വപനയുടെ ശബ്ദ രേഖ റെക്കോർഡ് ചെയ്ത് തൃപ്പൂണിത്തുറയിൽ വച്ച് അഞ്ജാത വാഹനത്തിലെ സംഘത്തിന് സന്ദീപ് കൈമാറി എന്നും പറയപ്പെടുന്നു. തങ്ങളൂടെ ജീവൻ അപ്കടത്തിലാണെന്ന് സ്വപ്നയുടെ മകൾ തുരുവനന്തപുരത്തെ അടുത്ത സുഹൃത്തിനെ വിളിച്ചറിയിച്ചിരുന്നു. 
 
ഈസമയം മകളൂടെ സുഹൃത്ത് ഐബിയുടെ കസ്റ്റഡിയിലായിരുന്നു. ഫോൺകോൾ വന്നത് സാറ്റലൈറ്റ് ഫോണിൽനിന്നായിരുന്നു എന്നതിനാൽ ലോക്കേഷൻ കണ്ടെത്താനായിരുന്നില്ല. മകളുടെ കൈവശമുള്ള സിംകാർഡ് ഉപയോഗിയ്ക്കുന്ന ഫോൺ ഓൺ ചെയ്തുവയ്ക്കാൻ ഐബി പറഞ്ഞതനുസരിച്ച് സുഹൃത്ത് അറിയിയ്ക്കുകായായിരുന്നു. ഇതോടെയാണ് ഇവരുടെ നീക്കത്തെ കുറിച്ച് വിവരം ലഭിച്ചത്.      

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍