ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളായ പൂന്തുറ, പുത്തന്‍പള്ളി, മാണിക്യവിളാകം വാര്‍ഡുകള്‍ക്ക് പുതിയ ഇളവുകള്‍ ബാധകമായിരിക്കില്ല

ശ്രീനു എസ്
തിങ്കള്‍, 13 ജൂലൈ 2020 (09:32 IST)
ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളായ പൂന്തുറ, പുത്തന്‍പള്ളി, മാണിക്യവിളാകം വാര്‍ഡുകള്‍ക്ക് പുതിയ ഇളവുകള്‍ ബാധകമായിരിക്കില്ല. ഇവിടങ്ങളില്‍ കര്‍ശന നിയന്ത്രണം തുടരും. വലിയതുറ, വള്ളക്കടവ്, മുട്ടത്തറ, ബാമാപള്ളി, ബീമാപള്ളി ഈസ്റ്റ് എന്നീ വാര്‍ഡുകളാണ് നിലവില്‍ ബഫര്‍ സോണുകള്‍. ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ പാല്‍, പലചരക്ക് കടകള്‍, ബേക്കറി എന്നിവയ്ക്ക് രാവിലെ ഏഴുമണി മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. 
 
മൊബൈല്‍ എ.റ്റി.എം സൗകര്യം രാവിലെ പത്തുമണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെ ലഭ്യമാകും. പാല്‍, പാല്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ ലഭ്യത മില്‍മ ഉറപ്പാക്കും. വൈകിട്ട് ഏഴുമണിമുതല്‍ രാവിലെ അഞ്ച് മണിവരെ നൈറ്റ് കര്‍ഫ്യു ആയിരിക്കും. മെഡിക്കല്‍ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ അനാവശ്യമായി ആരുംതന്നെ വീടിനു പുറത്തിറങ്ങരുതെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കര്‍ശനമായും പാലിക്കണമെന്നും കളക്ടര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article