മഹാരാഷ്ട്രയിൽ തൊഴിലാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: 16 മരണം

Webdunia
തിങ്കള്‍, 15 ഫെബ്രുവരി 2021 (09:44 IST)
മുംബൈ: മഹാരാഷ്ടയിൽ തോഴിലാളികളുമായി പോയ വാഹനം അപകടത്തിൽപ്പെട്ട് 16 പേർ മരിച്ചു. ജൽഗാവ് ജില്ലയിൽ തോഴിലാളികളുമായി പോവുകയായിരുന്ന ട്രാക്ക് അപകടത്തിൽപ്പെടുകയായിരുന്നു. കിൻഗാവ് ഗ്രാമത്തിന് സമീപം ഇന്നലെ അർധരാത്രിയോടെയാണ് തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ട്രക്ക് അപകടത്തിൽപ്പെട്ടത്. അബോഡ, കെർത്തല, റാവേർ ജില്ലകളിൽ നിന്നുമുള്ള തൊഴിലാളികളാണ് മരിച്ചത്. അഞ്ച് തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ ചികിത്സയിലാണ്. ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.    

അനുബന്ധ വാര്‍ത്തകള്‍

Next Article