കിഴക്കൻ ലഡാക്കിലെ സൈനിക പിൻ‌മാറ്റം ചൈനയോടുള്ള കീഴടങ്ങൽ: എകെ ആന്റണി

തിങ്കള്‍, 15 ഫെബ്രുവരി 2021 (07:46 IST)
ഡൽഹി: കിഴക്കൻ ലഡാക്കിലെ സൈനിക പിൻമാറ്റം ചൈനയോടുള്ള കീഴടങ്ങലെന്ന് കോൺഗ്രസ്സ് നേതാവും മുൻ പ്രതിരോധ മന്ത്രിയുമായ എകെ ആന്റണി. ഗൽവാൻ താഴ്‌വര പാംഗോങ് തടാകം എന്നിവിടങ്ങളിൽനിന്നുമുള്ള പിൻമാറ്റം ചൈനയോട് അടിയറവ് പറയലാണെന്നും, ഇത്ര ഗുരുതരമായ സാഹചര്യം നിലനിൽക്കുമ്പോഴും ബജറ്റിൽ പ്രതിരോധത്തിന് കാര്യമായ വർധനവ് വരുത്താൻ കേന്ദ്രം തയ്യാറായിട്ടല്ല എന്നും എകെ ആന്റണി പറയുന്നു.
 
'അതിർത്തികളിൽ യുദ്ധസമാന സാഹചര്യം നിലനിൽക്കുമ്പോഴും പ്രതിരോധ ബജറ്റിൽ 1.48 ശതമാനം മാത്രമാണ് വർധന വരുത്തിയത്. ഇത് ചൈനയെ സന്തോഷിപ്പിയ്ക്കാനാണ്. സ,ഘർഷം കുറയ്ക്കുന്നതിന് സൈനിക പിൻമാറ്റം നല്ലതുതന്നെ. എന്നാൽ അത് രാജ്യസുരക്ഷയെ ബലികഴിച്ചുകൊണ്ടാവരുത്. ഗൽവാനിൽനിന്നും പാംഗോങ്ങിൽനിന്നുമുള്ള പിൻമാറ്റം കീഴടങ്ങലാണ്. ഇന്ത്യൻ പ്രദേശമാണെന്നതിൽ 1962ൽ പോലും തർക്കമില്ലാതിരുന്ന മേഖലകളിൽനിന്നുമാണ് ഇന്ത്യ ഇപ്പോൾ പിൻമാറുന്നത്. ഫിംഗർ നാലിലെ സൈനിക പോസ്റ്റും, കൈലാസ പ്രദേശവും വിട്ട് ഇന്ത്യ ഫിംഗർ മൂന്നിലേയ്ക്ക് പിൻമാറുകയാണ്. ഫിംഗർ എട്ട് വരെ പട്രോളിങ് നടത്താനുള്ള അവകാശം ഇല്ലാതാക്കി.' ആന്റണി പറഞ്ഞു.    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍