തെരഞ്ഞെടുപ്പ് ഏപ്രിലിൽ വേണമെന്ന് എൽഡിഎഫും, യുഡിഎഫും; മെയിൽ മതിയെന്ന് ബിജെപി

ശനി, 13 ഫെബ്രുവരി 2021 (14:31 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ മാസത്തിൽ തന്നെ നടത്തണം എന്ന് എൽഡിഎഫും, യുഡിഎഫും. എന്നാൽ മെയിൽ നടത്തിയാൽ മതി എന്നാണ് ബിജെപിയുടെ നിലപാട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്‌ട്രീയ കക്ഷികളുമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയും കമ്മീഷന്‍ അംഗങ്ങളും നടത്തിയ കൂടിക്കാഴ്ചയിലാണ് പാർട്ടികൾ നിർദേശങ്ങൾ മുന്നോട്ടുവച്ചത്. 
 
ഏപ്രില്‍ 8നും 12നുമിടയില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കോണ്‍ഗ്രസ് ആവശ്യമുന്നയിച്ചത്. എന്നാൽ ഏപ്രിൽ മധ്യത്തോടെ നടത്തിയാൽ മതിയാകും എന്നാണ് എൽഡിഎഫ് നിലപാട് സ്വീകരിച്ചത്. മെയ് 16ന് മുൻപായി തരഞ്ഞെടുപ്പ് നടത്തിയാൽ മതിയാകും എന്നാണ് ബിജെപി മുന്നോട്ടുവച്ച നിർദേശം. ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് നടത്തണം എന്നും, പരസ്യ പ്രചാരണ അവസാനിയ്ക്കുന്ന ദിവസം കലാശക്കൊട്ടിന് അനുവദിയ്ക്കണം എന്നും മുന്നണികൾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. അതേസമയം കേരളത്തിലെ കൊവിഡ് സാഹചര്യങ്ങളിൽ കമ്മീഷൻ ആശങ്ക അറിയിച്ചു.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍