നേതാക്കൾക്കൊപ്പം പോകുന്നയാളല്ല പവാർ; കപ്പന് പിന്തുണയില്ലെന്ന് ടിപി പീതാംബരൻ

ശനി, 13 ഫെബ്രുവരി 2021 (13:53 IST)
ഡല്‍ഹി: എൽഡിഎഫ് വിട്ട് യുഡിഎഫിൽ പോയ മാണി സി കാപ്പന് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ പിന്തുണയില്ലെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരൻ. കാപ്പന്റെ നീക്കത്തിൽ ശരദ് പവാറിന്റെ പിന്തുണയില്ല. നേതാക്കളൂടെ പിന്നാലെ പോകുന്നയാളല്ല ശരദ് പവാർ. നാളെ കാപ്പന്റെ നീക്കം അറിഞ്ഞ ശേഷം തുടർ നടപടികൾ സ്വീകരിയ്ക്കും എന്നും ടിപി പീതാംബരൻ മാസ്റ്റർ പറഞ്ഞു.
 
താനും തനിക്കൊപ്പമുള്ളവരും ഇടതുമുന്നണി വിട്ടു എന്നും യുഡിഎഫിലെ ഘടകകഷിയായി പ്രതീക്ഷിയ്ക്കാം എന്നും മാണി സി കാപ്പൻ പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിൽ പങ്കുചേർന്ന് ശക്തി തെളിയിയ്ക്കും എന്ന് വ്യക്തമാക്കിയ മാണി സി കാപ്പൻ ഏഴ് ജില്ലാ പ്രസിഡന്റുമാരും, 17 ഭാരവാഹികളിൽ 9 പേരും തനിക്കൊപ്പം ഉണ്ടാകും എന്നും അവകാശവാാദം ഉന്നയിച്ചിരുന്നു. പിന്നലെ കാപ്പന്റെ നീക്കത്തെ വിമർശിച്ച് എകെ ശശീന്ദ്രൻ രംഗത്തെത്തി. എൽഡിഎഫ് വിട്ട് യുഡിഎഫിൽ ചേരാനുള്ള മണി സി കാപ്പന്റെ പ്രഖ്യാപനം അദ്ദേഹത്തെ എംഎൽഎ ആക്കിയ ജനങ്ങളോടുള്ള നീതികേടാണ് എന്നും കാപ്പന്റെ ഇപ്പോഴത്തെ പ്രവർത്തി കാണുമ്പോൾ അദ്ദേഹം നേരത്തെ യുഡിഎഫുമായി ധാരണയുണ്ടാക്കി എന്ന് വ്യക്തമാണ് എന്നുമായിരുന്നു എകെ ശശീന്ദ്രന്റെ പ്രതികരണം.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍