സ്വാതന്ത്ര്യ ദിനത്തില്‍ വിതരണം ചെയ്ത ബിസ്ക്കറ്റ് കഴിച്ച വിദ്യാര്‍ത്ഥികളെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍ പ്രദേശിലെ അവിഗര്‍ ജില്ലയിലായിരുന്നു സംഭവം. പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികളാണ് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലായത്.
സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തിക്കഴിഞ്ഞ് കുട്ടികള്‍ക്ക് ബിസ്‌ക്കറ്റ് വിതരണം ചെയ്തു. ബിസ്‌ക്കറ്റ് കഴിച്ച കുട്ടികള്‍ക്ക് കഠിനമായ വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു
വിശദ പരിശോധനയ്ക്ക് ശേഷമാണ് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി മനസ്സിലായത്. ആരുടെയും സ്ഥിതി ഗുരുതരമല്ലന്നാണ് അറിയുന്നത്. വിതരണം ചെയ്ത് ബിസ്‌ക്കറ്റ് കാലപ്പഴക്കം ചെന്നതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.