ശ്രീനഗറിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ അഞ്ച് സൈനീകര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സൈനീക വാഹനത്തിന് നേരെയാണ് തീവ്രവാദികള്‍ ആക്രമിച്ചത്. റോഡിലൂടെ പോയ സൈനീകവാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ രണ്ട് വശത്തുനിന്നും വെടിവയ്പ് നടത്തുകയായിരുന്നു. തീവ്രവാദികള്‍ പന്ത്രണ്ട് റൗണ്ട് വെടിയുതിര്‍ത്തെന്നാണ് വിവരം. 11 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ശ്രീനഗറിലെ ബെമിനയിലാണ് ഭീകരാക്രമണം നടന്നത്. കഴിഞ്ഞ രണ്ട് ദിവസമായി അതിര്‍ത്തി മേഖലയില്‍ പാക്ക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ സൈന്യത്തിനുനേരെ അക്രമണം നടത്തിയിരുന്നു. ഇത് തീവ്രവാദികള്‍ക്ക് നുഴഞ്ഞ് കയറുന്നതിനാണെന്നാണ് ഇന്ത്യന്‍ അധികൃതര്‍ പറയുന്നത്.
സൈനികര്‍ക്ക് നേരെ ആക്രമണം നടത്തിയ ഒരു ഭീകരനെ പിടികൂടിയതായും റിപ്പോര്‍ട്ടുണ്ട്. ഹൈദര്‍ഫൂരില്‍വെച്ചാണ് തീവ്രവാദിയെ സൈനീകര്‍ പിടികൂടിയത്. നാളെ പ്രധാനമന്ത്രി കശ്മീരും ശ്രീനഗറും സന്ദര്‍ശിക്കാനിരിക്കെയാണ് ആക്രമണം നടന്നത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശത്തിന് തലേദിവസത്തെ ആക്രമണം ആശങ്കയുണ്ടാക്കിയിട്ടുണ്ട്.