വിദ്യാര്‍ത്ഥിനിയെ സൈനികര്‍ പീഡിപ്പിച്ചെന്ന് ആരോപണം; വെടിവെയ്പ്പില്‍ രണ്ട്പേര്‍ മരിച്ചു

Webdunia
ചൊവ്വ, 12 ഏപ്രില്‍ 2016 (20:49 IST)
ജമ്മു കാശ്മീരില്‍ സൈനികര്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധത്തേത്തുടര്‍ന്ന് സൈന്യം നടത്തിയ വെടിവയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ജമ്മു കാശ്മീരിലെ ഹാന്ദ്‌വാര മേഖലയിലാണ് സംഭവം.
 
വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ കുപ്‌വാര ജില്ലയിലെ സൈനിക പോസ്റ്റിലെ സൈനികര്‍ മാനഭംഗപ്പെടുത്തി എന്നാരോപിച്ചാണ് ജനക്കൂട്ടം പ്രതിഷേധ പ്രകടനം നടത്തിയത്. പ്രതിഷേധത്തിനിടെ ജനക്കൂട്ടം സൈന്യത്തിന് നേരെ കല്ലെറിയുകയായിരുന്നു. ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ സൈന്യം  വെടിവെക്കുകയായിരുന്നു. ഇഖ്ബാല്‍ അഹമ്മദ്, നയീം ഭട്ട് എന്നീ യുവാക്കളാണ് മരിച്ചത്. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷം നിലനില്‍ക്കുകയാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം