ബംഗളൂരു അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ ധനസഹായം

Webdunia
വെള്ളി, 13 ഫെബ്രുവരി 2015 (11:39 IST)
ബംഗളൂരു - എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ ധനസഹായം നല്കുമെന്ന് റയില്‍വേ അറിയിച്ചു‍. ഗുരുതര പരിക്കേറ്റവര്‍ക്ക് 50000 രൂപയും ചെറിയ പരിക്കേറ്റവര്‍ക്ക് 25000 രൂപയും സഹായമായി നല്കും.
 
കേന്ദ്ര റയില്‍വേ മന്ത്രി സുരേഷ് പ്രഭു അന്വേഷണത്തിന് ഉത്തരവിട്ടു. ഹൊസൂറിനും കാര്‍വിലാറിനും ഇടയിലാണ് ട്രയിന്‍ അപകടത്തില്‍പ്പെട്ടത്. 
 
ഹൊസൂറിന് സമീപം ആനയ്ക്കലിലാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ പത്തുപേര്‍ മരിച്ചെന്നാണ് പ്രാഥമിക നിഗമനം.