ചോദ്യം മറന്ന സോണിയയും കൂട്ടരും !

Webdunia
ശനി, 14 മാര്‍ച്ച് 2009 (10:57 IST)
PTI
പതിനാലാം ലോക്സഭയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ച വച്ചത് ആരായിരിക്കും. സോണിയ ഗാന്ധി എന്ന ഉത്തരം കേട്ടാല്‍ ഞെട്ടേണ്ട കാര്യമില്ല !

സോണിയ ഗാന്ധി പങ്കെടുത്തത് ആകെ മൂന്ന് ചര്‍ച്ചകളില്‍. എന്നാല്‍, തന്‍റെ മണ്ഡലത്തെ കുറിച്ച് ഒരു ചോദ്യം പോലും ഇവര്‍ ഉന്നയിച്ചിട്ടുമില്ല.

ബിജെപിയുടെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയാണ് തൊട്ട് പിന്നില്‍. മൊത്തം ഏഴ് ചര്‍ച്ചകളില്‍ പങ്കെടുത്തു എങ്കിലും വാജ്‌പേയിയും ഒരു ചോദ്യം പോലും ഉന്നയിച്ചിട്ടില്ല. കടുത്ത ആരോഗ്യ പ്രശ്നം കാരണം എം പി ആയിരുന്ന കാലവധിയില്‍ 19 ദിവസം മാത്രമാണ് പാര്‍ലമെന്‍റില്‍ എത്തിയത്.

PRO
എല്‍ കെ അദ്വാനിയും ഇക്കാര്യത്തില്‍ പിന്നോട്ടല്ല. അദ്വാനി 55 ചര്‍ച്ചകളില്‍ പങ്കെടുത്തു എങ്കിലും ഒരു ചോദ്യം പോലും ഉന്നയിച്ചിട്ടില്ല. അതേ പോലെ, മമത ബാനര്‍ജി 59 ദിവസവും ദേവഗൌഡ 125 ദിവസവും മാത്രമാണ് ഹാജരായത്. ഇവരും ചോദ്യമുന്നയിച്ചിട്ടില്ല.