ചൂലെടുത്ത് അടിച്ചുവാരാന്‍ സോണിയ പറഞ്ഞാല്‍ അതും ചെയ്യും: കേന്ദ്രമന്ത്രി

Webdunia
ചൊവ്വ, 18 ജൂണ്‍ 2013 (14:53 IST)
PTI
PTI
സോണിയാ ഗാന്ധി ചൂലെടുത്ത് അടിച്ചുവാരാന്‍ പറഞ്ഞാല്‍ താന്‍ അതും ചെയ്യുമെന്ന് കേന്ദ്രമന്ത്രി. കേന്ദ്ര കാര്‍ഷിക സഹമന്ത്രി ഡോ. ഛരണ്‍ദാസ് മഹന്ദാണ് സോണിയ ആവശ്യപ്പെട്ടാല്‍ കോണ്‍ഗ്രസ് ഓഫീസ് അടിച്ചുവരാനും തയ്യാറാണെന്ന പ്രസ്താവനയിലൂടെ വിവാദത്തിലായത്.

മഹന്ദിനെ ഈയിടെയാണ് ഛത്തീസ്ഗഡ് സംസ്ഥാന കോണ്‍ഗ്രസ് വര്‍ക്കിംഗ് അധ്യക്ഷനായി നിയമിച്ചത്. മന്ത്രിപദം കൈകാര്യം ചെയ്യുന്നതിനാല്‍ പാര്‍ട്ടി പദവിയില്‍ നീതിപുലര്‍ത്താന്‍ കഴിയുമോയെന്ന ചോദ്യത്തിനു മറുപടിയായാണ് മഹന്ദിന്റെ വിവാദ പ്രതികരണം വന്നത്.

കോര്‍ബ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എം പിയാണ് മഹന്ദ്.