' കത്തുന്നകുട്ടിയെ' പരിശോധിക്കാന്‍ തൃശ്ശൂരില്‍നിന്ന് ആയുര്‍വേദ ഡോക്ടര്‍മാര്‍ ചൊവ്വാഴ്ച ചെന്നൈയിലെത്തിയിരുന്നു. ശരീരത്തിന് സ്വയം തീപിടിക്കുന്ന രോഗത്തിന്റെ ചികിത്സയെക്കുറിച്ച് ആയുര്‍വേദത്തില്‍ പരാമര്‍ശങ്ങളുള്ളതായും ഇവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
' അഗ്നിവിസര്‍പ്പം' എന്നാണ് ആയുര്‍വേദത്തില്‍ ഇതിന് പറയുന്നത്. ഒരു മാസത്തെ കൃത്യമായ ചികിത്സയിലൂടെ രോഗം പൂര്‍ണമായും മാറ്റാനാകും. 'ശതധൌതഘൃതം'എന്ന ഔഷധമാണ് രോഗത്തിന് പ്രധാനമായും വേണ്ടതെന്നും ഡോക്ടര്‍ പറഞ്ഞു.
സ്വയം തീപിടിക്കുന്ന രാഹുലിന്റെ രോഗവിവരം പത്രത്തിലൂടെ അറിഞ്ഞാണ് തൃശ്ശൂരില്‍നിന്ന് ഡോക്ടര്‍മാരെത്തിയത്.