ഓടുന്ന ബസില്‍ പീഡനശ്രമത്തിനു പുറമെ ചുട്ടുകൊല്ലാന്‍ ശ്രമവും

Webdunia
ബുധന്‍, 23 ഒക്‌ടോബര്‍ 2013 (17:07 IST)
PRO
ഉത്തര്‍ പ്രദേശില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാനും ചുട്ടുകൊല്ലാനും ശ്രമം. ഉത്തര്‍‌പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.

മുറദ്‌നഗര്‍ മേഖലയില്‍ ഓടിക്കൊണ്ടിരുന്ന ബസിലാണ് സംഭവം. സ്‌കൂളില്‍ പോയി മടങ്ങിയ പ്ലസ്ടു വിദ്യാര്‍ഥിനിയെ അക്രമി സംഘം ഉന്നംവയ്ക്കുകയായിരുന്നു. എന്നാല്‍ പീഡനശ്രമം പെണ്‍കുട്ടി ചെറുത്തതിനെത്തുടര്‍ന്നു പെട്രോള്‍ ഒഴിച്ചു തീകൊളുത്താന്‍ യുവാക്കള്‍ തുടങ്ങുകയായിരുന്നു.

ബസിലുണ്ടായിരുന്ന മറ്റുയാത്രക്കാര്‍ യുവാക്കളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു യുവാക്കള്‍ അറസ്റ്റിലായി.