ആം ആദ്മി പാര്‍ട്ടി ‘ചൂല്‍‘ ചിഹ്നത്തില്‍ മത്സരിക്കും

Webdunia
വ്യാഴം, 1 ഓഗസ്റ്റ് 2013 (15:13 IST)
PRO
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി ‘ചൂല്‍’ ചിഹ്നത്തില്‍ മത്സരിക്കും. പാര്‍ട്ടിയ്ക്ക് ‘ചൂല്‍’ ചിഹ്നമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചുവെന്ന് ആം ആദ്മി പാര്‍ട്ടി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഡല്‍ഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 70 മണ്ഡലങ്ങളിലും ചൂലുമായി ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ വോട്ട് ചോദിക്കും. തൊഴിലിന്റെ അഭിമാനം പ്രതീകവത്കരിക്കുന്നതാണ് ചൂലെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം.

സര്‍ക്കാറിനെയും ഭരണ സംവിധാനത്തെയും ബാധിച്ചിട്ടുള്ള അഴുക്ക് തൂത്തുവാരാന്‍ ഈ ചൂല്‍ സഹായിക്കുമെന്നും പാര്‍ട്ടി നേതൃത്വം അഭിപ്രായപ്പെട്ടു. ആം ആദ്മി പാര്‍ട്ടി ചോദിച്ച ചിഹ്നം കമ്മീഷന്‍ അംഗീകരിക്കുകയായിരുന്നു.