അദ്വാനിയുടെ ജനചേതനായാത്രാവഴിയില്‍ ബോംബ്‌ വച്ചയാള്‍ പിടിയില്‍

Webdunia
ചൊവ്വ, 9 ജൂലൈ 2013 (17:00 IST)
PRO
PRO
എല്‍ കെ അദ്വാനിയുടെ ജനചേതനായാത്രാ വഴിയില്‍ ബോംബ്‌ വച്ചയാള്‍ പിടിയില്‍. ഈ കേസിലെ മൂന്ന് പ്രതികളില്‍ ഒരാളായ തെങ്കാശി സ്വദേശി മുഹമദ്‌ ഹനീഫ എന്ന നാഗൂര്‍ ഹനീഫയെയാണ് ക്രൈംബ്രാഞ്ച്‌ സിഐഡി അറസ്റ്റ്‌ ചെയ്തത്. ഡിണ്ടിഗല്‍ ബത്തലഗുണ്ടില്‍ നിന്നാണ് മുഹമദ്‌ ഹനീഫയെ പിടികൂടിയത്‌.

2011 ഒക്ടോബര്‍ 28നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അഡ്വാനിയുടെ ജനചേതനാ യാത്ര കടന്നുപോകേണ്ടിയിരുന്ന മധുര ആലംപട്ടിക്കു സമീപമാണ് ഉഗ്രസ്ഫോടകശേഷിയുള്ള പൈപ്പ്‌ ബോംബ്‌ കണ്ടെത്തിയത്‌.

ഒരു കിലോ ഡിറ്റനേറ്റര്‍ പൗഡര്‍ ഉള്‍പ്പെടെയുള്ള ബോംബ്‌ നിര്‍മാണ സാമഗ്രികളും മുഹമദ്‌ ഹനീഫയില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു ഹനീഫയുടെ ഒളിസങ്കേതത്തിലെ റെയ്ഡ്‌. കൂടെ ഉണ്ടായിരുന്നയാള്‍ കടന്നുകളഞ്ഞു. മധുര ജുഡീഷ്യല്‍ മജിസ്ട്രേട്ട്‌ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്‌ ചെയ്‌തു.