അടുത്തിടെ ആസ്വാദകര്‍ ഒരേപോലെ ഏറ്റുപാടിയ ഗാനമായിരുന്നു 'അലരേ നീയെന്നിലെ..'. മലയാളം സിനിമയ്ക്ക് ഹിറ്റ് ഗാനങ്ങള്‍ സമ്മാനിക്കാറുള്ള കൈലാസ് മേനോന്റെയാണ് സംഗീതം.മെമ്പര്‍ രമേശന്‍ ഒന്‍പതാം വാര്‍ഡിലെ ഈ ഗാനം ഒരുപാട് സെലിബ്രിറ്റികളും പാടിയിരുന്നു.അപര്‍ണ ബാലമുരളി, അഹാന കൃഷ്ണ എന്നിവര്‍ക്ക് ശേഷം നടി അനാര്‍ക്കലി മരിക്കാരും അലരേ നീയെന്നിലെയുമായി എത്തി.
നടിയുടെ പാട്ടിന് ചിത്രത്തിന്റെ സംഗീതസംവിധായകന്‍ തന്നെ കൈയ്യടിച്ചു.അതിമനോഹരമായി പാടിയെന്ന് കൈലാസ് മേനോന്‍ കുറിച്ചു. മുടിയുടെ നിറത്തിന് അനുസരിച്ച് പരമ്പരാഗത വേഷങ്ങളൊന്നും ധരിക്കാന്‍ സാധിച്ചില്ലെന്ന് അനാര്‍ക്കലി പറഞ്ഞു. എന്നാല്‍ പാട്ടും വേഷവും അതിമനോഹരമായിരിക്കുന്നുവെന്ന് നടി പാര്‍വതി പറഞ്ഞു.