നിരവധി ഹിറ്റ് ഗാനങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംഗീത സംവിധായകനാണ് കൈലാസ് മേനോന്‍. മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡിലെ 'അലരെ..' എന്ന ഗാനമാണ് ഒടുവില്‍ ആസ്വാദകര്‍ ഏറ്റു പാടിയത്. തീവണ്ടിയിലെ 'ജീവംശമായി..' ഒറ്റ ഗാനം മതി അദ്ദേഹത്തിനുള്ളിലെ പ്രതിഭയെ മനസ്സിലാക്കാന്‍. ആസിഫ് അലിയുടെ കൊത്ത്, ടോവിനോ നായകനായെത്തുന്ന 'വാശി', സൗബിന്റെ 'കള്ളന്‍ ഡിസൂസ' തുടങ്ങിയ ചിത്രങ്ങള്‍ക്കും സംഗീതം ഒരുക്കിയിരിക്കുന്നത് കൈലാസ് മേനോന്‍ ആണ്.