'മലയാളികളുടെ മണ്ടത്തരവും ഫേമസ് ആവുമല്ലോ',തൃശ്ശൂര്‍ പൂരം വേണ്ടെന്ന നിലപാടുമായി സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 19 ഏപ്രില്‍ 2021 (14:06 IST)
തൃശ്ശൂര്‍ പൂരം നടത്തരുതെന്ന അഭിപ്രായവുമായി നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ എത്തുന്നത്. നടി പാര്‍വതിയും ഇതേ അഭിപ്രായമായി രംഗത്തെത്തിയിരുന്നു.ഡോ ബിജുവും പൂരം വേണ്ടെന്ന തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ 'മലയാളികളുടെ മണ്ടത്തരവും ഫേമസ് ആവുമല്ലോ' എന്ന് പറഞ്ഞുകൊണ്ട് കണ്ണുതുറപ്പിക്കുന്ന കാഴ്ച പങ്കുവെച്ചിരിക്കുകയാണ് സംഗീതസംവിധായകന്‍ കൈലാസ് മേനോന്‍.
 
'ഇന്ത്യ മുഴുവന്‍ തൃശൂര്‍ പൂരവും, മലയാളികളുടെ മണ്ടത്തരവും ഫേമസ് ആവുമല്ലോ എന്നതാണ് ഏക ആശ്വാസം'- കൈലാസ് മേനോന്‍ കുറിച്ചു.
 
'ഏതു നൂറ്റാണ്ടിലാണാവോ ഈ മനുഷ്യന്മാരും ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉത്സവ പ്രേമികളും ജീവിക്കുന്നത്'എന്ന് ചോദിച്ചു കൊണ്ട് ഡോ ബിജുവും കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയിലൂടെ തന്റെ അഭിപ്രായം വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍