തൃശൂര്‍ പൂരത്തിനുള്ള പ്രവേശന പാസ് ഇന്നുമുതല്‍ ലഭിക്കും

ശ്രീനു എസ്

തിങ്കള്‍, 19 ഏപ്രില്‍ 2021 (08:34 IST)
തൃശൂര്‍ പൂരത്തിനുള്ള പ്രവേശന പാസ് ഇന്നുമുതല്‍ ലഭിക്കും. കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ നിന്ന് രാവിലെ പത്തുമണിമുതല്‍ പ്രവേശനത്തിനുള്ള പാസ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. പാസ് ലഭിക്കുന്നതിന് ആര്‍ടിപിസിആര്‍ പരിശോധന നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ടുഡോസ് വാക്‌സിനും എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ അപ്‌ലോഡ് ചെയ്യേണ്ടതായിട്ടുണ്ട്.
 
അതേസമയം പൂരം അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പാറമേക്കാവ് ദേവസ്വം ആരോപിച്ചു. സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത് ഒരു പൂരത്തിനും ഇല്ലാത്ത നിബന്ധനകളാണെന്ന് സെക്രട്ടറി ജി രാജേഷ് പറഞ്ഞു. ഒറ്റഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും പൂരത്തിന് പങ്കെടുക്കാനുള്ള അനുമതി നല്‍കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍