'എത്ര പള്ളിയില്‍ നിന്നെ മിമിക്രിക്ക് വിളിച്ചിട്ടുണ്ട്'; വര്‍ഗീയ കമന്റിന് ചുട്ട മറുപടി നല്‍കി നിര്‍മ്മല്‍ പാലാഴി

കെ ആര്‍ അനൂപ്
വെള്ളി, 28 മെയ് 2021 (15:11 IST)
താരങ്ങളുടെ സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ക്ക് താഴെ മോശം കമന്റുകള്‍ വരുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. അത്തരത്തില്‍ തന്റെയൊരു ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന വിദ്വേഷ കമന്റിട്ട വ്യക്തിക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് നടന്‍ നിര്‍മ്മല്‍ പാലാഴി. നീ വളര്‍ന്നത് അമ്പലത്തില്‍ മിമിക്രി കാണിച്ചിട്ടല്ലേ എന്നും എത്ര പള്ളിയില്‍ നിന്നെ മിമിക്രിക്ക് വിളിച്ചിട്ടുണ്ടെന്നുമാണ് കമന്റില്‍ ഒരു വ്യക്തി പറയുന്നത്. അയാള്‍ക്ക് മാസ് മറുപടി തന്നെ നിര്‍മ്മല്‍ പാലാഴി നല്‍കി.
 
'സുഹൃത്തേ അമ്പലത്തില്‍ വിളിച്ചിട്ട് ഭിക്ഷ തന്നത് അല്ലല്ലോ. ജോലി ചെയ്തിട്ട് അല്ലെ, അല്ലാതെ നിന്റെ വീട്ടില്‍ നിന്നും എടുത്തു തന്നത് അല്ലല്ലോ. പിന്നെ അമ്പല പറമ്പില്‍ ഉണ്ടാവില്ല എന്നൊക്കെ പറയാന്‍ അമ്പലം മൊത്തം നീ തീറെഴുതി വാങ്ങിയോ. ഒരുപാട് നല്ല മനുഷ്യരെ പറയിപ്പിക്കാന്‍ ആയിട്ട് ഇങ്ങനത്തെ വിവരക്കേട് എഴുതി വിടല്ലേ സുഹൃത്തേ'-കമന്റിന് മറുപടിയായി നിര്‍മ്മല്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article