ഭീഷ്മപര്‍വത്തിനുശേഷം മമ്മൂട്ടി 'പുഴു' ഷൂട്ടിങ്ങിലേക്ക്, പുതിയ വിവരങ്ങള്‍ ഇതാ

കെ ആര്‍ അനൂപ്

വ്യാഴം, 27 മെയ് 2021 (15:49 IST)
മമ്മൂട്ടി ഭീഷ്മപര്‍വതിന്റെ തിരക്കിലാണ്. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. പത്ത് ദിവസത്തെ ചിത്രീകരണം കൂടി മമ്മൂട്ടിക്ക് ബാക്കിയാണ്. നിലവിലെ സാഹചര്യം ശരിയായാല്‍ ഉടന്‍ തന്നെ തന്റെ ഭാഗത്തിന്റെ ഷൂട്ടിംഗ് അദ്ദേഹം പൂര്‍ത്തിയാക്കും.
 
ഭീഷ്മപര്‍വം പൂര്‍ത്തിയായ ശേഷം പുഴുവിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍വതി തിരുവോത്താണ് നായിക. മമ്മൂട്ടി ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രത്തെ ആയിരിക്കും ചിത്രത്തില്‍ അവതരിപ്പിക്കുകയെന്ന് നടി നേരത്തെ വെളിപ്പെടുത്തിയിരുന്നു.2021 പകുതിയോടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍