നാളുകളായുള്ള ആരാധകരുടെ കാത്തിരിപ്പാണ് മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടില്‍ ഒരു ചിത്രത്തിനായി. നിലവിലെ സാഹചര്യത്തില്‍ 'ഭീഷ്മപര്‍വം' ചിത്രീകരണം ഇനിയും നീളും. ലോക്ക്ഡൗണ്‍ കാരണം ഷൂട്ട് നിര്‍ത്തിവെച്ചിരിക്കുകയാണ്. വലിയ താരനിര അണിനിരക്കുന്ന ഈ ചിത്രത്തില്‍ ലെനയും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഭീഷ്മപര്‍വം ലൊക്കേഷന്‍ ഓര്‍മ്മകളിലാണ് നടി.
ഷൈന്‍ ടോം ചാക്കോ, സൗബിന്‍, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, വീണ നന്ദകുമാര്‍ എന്നിവരെയാണ് സെല്‍ഫിയില്‍ കാണാനാവുന്നത്.