'ബ്ലാക്ക് ഇന്‍വെസ്റ്റിഗേറ്റേഴസ്' എന്നാണ് അഞ്ചാം ഭാഗത്തിന്റെ ടൈറ്റില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. കെ മധു സംവിധാനം ചെയ്യുന്ന സിനിമയുടെ പിന്നണി പ്രവര്‍ത്തകരെ കുറിച്ചുള്ള വിവരങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പുറത്തുവരുമെന്നും പറയപ്പെടുന്നു. നിലവിലെ സാഹചര്യം ശരിയായാല്‍ ഉടന്‍ എറണാകുളത്ത് ചിത്രീകരണം ആരംഭിക്കും. ആശ ശരത്, സൗബിന്‍, മുകേഷ്, രഞ്ജി പണിക്കര്‍ സായികുമാര്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.