ആ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി, മോഹന്‍ലാല്‍ മാംസാഹാരം ഉപേക്ഷിച്ചു !

കെ ആര്‍ അനൂപ്
ശനി, 18 ജൂലൈ 2020 (22:54 IST)
മോഹൻലാൽ-രാജീവ് അഞ്ചൽ  കൂട്ടുകെട്ടിൽ പിറന്ന സിനിമയാണ് ഗുരു. മോഹൻലാൽ അവതരിപ്പിച്ച രഘുരാമൻ എന്ന കഥാപാത്രം സിനിമയ്ക്ക് അപ്പുറവും ആസ്വാദകരെ ചിന്തിപ്പിച്ചിരുന്നു. ആ ചിത്രത്തിലെ മോഹൻലാലിൻറെ അഭിനയ മികവിനെ കുറിച്ച് സഹതാരങ്ങളിൽ പലരും വാചാലരായിട്ടുണ്ട്.
 
ഗുരു എന്ന സിനിമയിലൂടെ കാലത്തിനു മുമ്പേ സഞ്ചരിച്ച സംവിധായകൻ രാജീവ് അഞ്ചലും മോഹൻലാൽ ഈ സിനിമയ്ക്ക് വേണ്ടി ത്യജിച്ച ഒരു കാര്യത്തെക്കുറിച്ച്  പറയുകയാണ്. മോഹൻലാൽ ഗുരുവിന്റ ഷൂട്ടിങ്ങിൽ ഉടനീളം മാംസാഹാരം കഴിച്ചിരുന്നില്ലെന്ന് രാജീവ് അഞ്ചൽ പറയുന്നു.
 
സുരേഷ് ഗോപി, നെടുമുടി വേണു, മധുപാൽ, ശ്രീനിവാസൻ, മുരളി, കാവേരി, സിത്താര എന്നീ വൻ താരനിര തന്നെ ചിത്രത്തിൽ ഉണ്ടായിരുന്നു. ഇളയരാജയായിരുന്നു ഗുരുവിന് സംഗീതം ഒരുക്കിയത്. 1997-ലെ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരത്തിലേക്കു മത്സരിക്കാനായി ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്ത ചിത്രമായിരുന്നു ഇത്.

അനുബന്ധ വാര്‍ത്തകള്‍

Next Article