കൊവിഡ്: തിരുവനന്തപുരത്ത് സ്ഥിതി അതീവഗുരുതരം

ശ്രീനു എസ്

വ്യാഴം, 16 ജൂലൈ 2020 (19:54 IST)
തിരുവനന്തപുരത്ത് സ്ഥിതി അതീവഗുരുതരം. 301പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 5പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. രാമചന്ദ്രന്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലെ 61പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെ 91പേര്‍ക്കാണ് കൊവിഡ് പരിശോധന നടത്തിയിരുന്നത്. നൂറുകണക്കിന് ആളുകള്‍ ഇവിടെ വന്നുപോയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പോയിട്ടുള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്.
 
അതേസമയം പാറശ്ശാല നിയോജക മണ്ഡലത്തിലെ കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണായി. പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ പാല്‍കുളങ്ങര, ആലത്തൂര്‍, ത്രിപ്പലവൂര്‍, അരുവിക്കര, മാരായമുട്ടം, അയിരൂര്‍ എന്നീ വാര്‍ഡുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റിനു സോണിനു പുറത്തുപോകാന്‍ പാടില്ലെന്ന് അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍