സംസ്ഥാനത്ത് ഇതാദ്യമായാണ് 700ന് മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 10,000 കവിഞ്ഞു. നിലവിൽ 10,275 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.12 ആരോഗ്യപ്രവര്‍ത്തകര്‍ , 5 ബിഎസ്എഫ് ജവാന്മാര്‍ , 3 ഐടിബിപി ജീവനക്കാര്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. 228 പേർ രോഗമുക്തി നേടിയപ്പോൾ ഇന്ന് രണ്ട് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കണക്കുകൾ പ്രകാരം തിരുവനന്തപുരം 339, എറണാകുളം 57, കൊല്ലം 42, മലപ്പുറം 42, പത്തനംതിട്ട 39, കോഴിക്കോട് 33, തൃശൂര്‍ 42, ഇടുക്കി 26, പാലക്കാട് 25, കണ്ണൂര്‍ 23, ആലപ്പുഴ 20, കാസര്‍കോട് 18, വയനാട് 13, കോട്ടയം 13 എന്നിങ്ങനെയാണ് രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.
കഴിഞ്ഞ 24 മണിക്കൂറിനകം 16052 സാമ്പിൾ പരിശോധിച്ചു. 1,83,900 പേർ നിരീക്ഷണത്തിലുണ്ട്. 5432 പേർ ആശുപത്രി ആശുപത്രികളിലാണ്. 804 പേരെ ഇന്ന് മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് നിലവിൽ 10 ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകൾ ഉണ്ട്. ആകെ 84 ക്ലസ്റ്ററുകൾ ഉണ്ട്. ശ്രദ്ധയിൽപെടാതെ രോഗവ്യാപനം നടക്കാൻ സാധ്യതയുള്ളതിനാൽ എല്ലായിടത്തും രോഗികളുണ്ടെന്ന ബോധ്യത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണം.