സ്ഥിരമായി പത്ത് മണിക്കൂറിലധികം ജോലി ചെയ്യുന്നവരാണോ നിങ്ങൾ ? എങ്കിൽ പ്രശ്നം ഗുരുതരമാണ് !

വ്യാഴം, 16 ജൂലൈ 2020 (16:05 IST)
ജോലിയാണ് ഇന്ന് അനുഷ്യന്റെ ജീവിതത്തെ നിർണയിക്കുന്നത്. മുൻപെല്ലാം ജീവിക്കാൻ വേണ്ടിയാണ് ജോലി ചെയ്തിരുന്നത് എങ്കിൽ ഇപ്പോൾ ജോലി ചെയ്യാൻ വേണ്ടിയാണ് ജീവിക്കുന്നത് എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. എട്ടുമണിക്കുറേന്നോ പത്ത് മണികൂറെന്നോ നോക്കാതെ ആളുകൾ ആരോഗ്യം മറന്നു ജോലി ചെയ്യുകയാണ്.
 
എന്നാൽ അങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ വരട്ടെ. സ്ഥിരമായി പത്ത് മണിക്കൂറിലധികം ജോലി ചെയ്യുന്നവക്ക് പക്ഷാഘാതം വരാനുള്ള സാധ്യത കൂടുതലാണ് എന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു പഠനം. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ജേർണലായ സ്ട്രോക്കിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പത്ത് വർഷത്തിലധികമായ 10 മണിക്കൂറിൽ കൂടുതലാണ് ജോലി ചെയ്യുന്നത് എങ്കിൽ ഹൃദയാരോഗ്യം ഗുരുതരമായ നിലയിലേക്ക് മാറും എന്ന് പഠനം പറയുന്നു. 
 
18നും 69നും ഇടയിൽ പ്രായമുള്ള 1,43,592. പേരിലാന് പഠനം നടത്തിയത്. ഇവരിൽ 1224 പേർക്ക് സ്ട്രോക്ക് വന്നതായി കണ്ടെത്തി. ദീർഘനേരം ജോലി ചെയ്യുന്ന്വർക്ക് പക്ഷാഘാതത്തിനുള്ള സാധ്യത 29 ശതമാനം വർധിയ്ക്കും. പത്തുവർഷത്തിലധികമായി അധിക നേരം ജോലി ചെയ്യൂന്നവർക്ക് പക്ഷാഘാതം വരാനുള്ള സാധ്യത 45 ശതമാനമാണ്. ഇത്തരത്തിൽ ജോലി ചെയ്യുന്ന യുവാക്കളിൽ പക്ഷാഘാതം കൂടുതലായി വരുന്നതയും പഠനത്തിൽ കണ്ടെത്തി.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍