ഹെക്ടറിന്റെ 6 സീറ്റർ 'ഹെക്ടർ പ്ലസ്' വിപണിയിൽ, വില 13.48 ലക്ഷം മുതൽ

വ്യാഴം, 16 ജൂലൈ 2020 (13:52 IST)
ഇന്ത്യൻ വിപണിയിൽ തങ്ങളുടെ മൂന്നാമത്തെ വാഹനം ഹെക്ടർ പ്ലസ് അവതരിപ്പിച്ച് എംജി. എംജി ആദ്യം, ഇന്ത്യയിൽ അവതരിപ്പിച്ച എസ്‌യുവി ഹെക്ടറിന്റെ ആറ് സീറ്റർ പതിപ്പാണ് ഹെക്ടർ പ്ലസ്. ഹെക്ടറിന്റെ ഒന്നാം വാർഷിക ദിനത്തിലാണ് ഹെക്ടർ പ്ലസിനെ എംജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിയ്ക്കുന്നത് 13.48 ലക്ഷം മുതല്‍ 18.53 ലക്ഷം വരെയാണ്. വാഹനത്തിന് ഇന്ത്യൻ വിപണിയിൽ ഷോറൂം വില. വാഹനത്തിനായുള്ള ബുക്കിങ് എംജി നേരത്തെ ആരംഭിച്ചിരുന്നു. 50,000 രൂപ മുൻ‌കൂറായി നൽകി എംജി ഇന്ത്യ വെബ്‌സൈറ്റ് വഴി വാഹനം ബുക്ക് ചെയ്യാം. 
 
പെട്രോള്‍, ഹൈബ്രിഡ്, ഡീസല്‍ എന്‍ജിനുകളിൽ, സ്റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ് എന്നീ വകഭേദങ്ങളിലായാണ് വാഹനം വിപണിയിൽ അവതർപ്പിച്ചിരിയ്ക്കുന്നത്. ഹെക്ടറിലെ അതേ എഞ്ചിനുകൾ തന്നെയാണ് ഹെക്ടർ പ്ലസിലും കരുത്ത് പകരുന്നത്. അഞ്ചു വര്‍ഷത്തെ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റി, 5 ലേബര്‍ ചാര്‍ജ് ഫ്രീ സര്‍വീസ്, 5 വര്‍ഷത്തെ റോഡ് സൈഡ് അസിസ്റ്റന്‍സ് എന്നിവ അടങ്ങുന്ന എംജി ഷീല്‍ഡ് സംരക്ഷണവും എംജി നല്‍കുന്നുണ്ട്.
 
ഡിസൈനിൽ കാര്യമായ മാറ്റങ്ങൾ തന്നെ വരുത്തിയിട്ടുണ്ട്. കറുപ്പ് നിറത്തിലുള്ള ഗ്രില്‍, ത്രികോണാകൃതിയിലുള്ള പുതിയ ഹെഡ്‌ലാംപുകള്‍, ഫോഗ് ലാംപ് ക്ലസ്റ്റര്‍, കട്ടി കൂടിയ എല്‍ഇഡി ഡിആര്‍എല്‍ ലാംപുകള്‍, പുതിയ ഡിസൈനിലുള്ള ബമ്പര്‍ എന്നിവ വാഹനത്തിന്റെ രൂപത്തിൽ വലിയ മാറ്റം തന്നെ വരുത്തിയിട്ടുണ്ട്. മുന്ന് നിര സീറ്റാണ് മറ്റൊരു പ്രധാന മാറ്റം. മധ്യനിരയിൽ രണ്ട് ക്യാപ്റ്റൻ സീറ്റുകളാണ് നൽകിയിരിയ്ക്കുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍