ഞാന്‍ മേരിക്കുട്ടിയ്ക്ക് മൂന്ന് വയസ്സ്, ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍

കെ ആര്‍ അനൂപ്
ചൊവ്വ, 15 ജൂണ്‍ 2021 (10:51 IST)
ജയസൂര്യയുടെ ഞാന്‍ മേരിക്കുട്ടിയ്ക്ക് മൂന്ന് വയസ്സ്. രഞ്ജിത്ത് ശങ്കര്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച സിനിമ 2018 ജൂണ്‍ 15നാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രത്തിന്റെ ഓര്‍മ്മകളിലാണ് സംവിധായകന്‍.
 
'ഞാന്‍ മേരിക്കുട്ടിയുടെ 3 വര്‍ഷങ്ങള്‍.ഇപ്പോള്‍ സണ്‍ നെക്സ്റ്റ്, എം എക്‌സ് പ്ലെയര്‍, ജിയോ സിനിമ എന്നിവയില്‍ സ്ട്രീം ചെയ്യുന്നു'- രഞ്ജിത്ത് ശങ്കര്‍ കുറിച്ചു. 
 
ജയസൂര്യയും ഈ ചിത്രത്തിന്റെ ഒരു സഹസംവിധായകനാകുന്നു. മേരിക്കുട്ടി എന്ന ഒരു ട്രാന്‍സ്‌ജെന്റിന്റെ ജീവിതവും അവര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളും ജയസൂര്യയ്ക്ക് പ്രേക്ഷകര്‍ക്ക് പറഞ്ഞു കൊടുക്കുവാനായി.ജുവല്‍ മേരി, ജിന്‍സ് ബാസ്‌ക്കര്‍, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, ജോജു ജോര്‍ജ് തുടങ്ങിയവരായിരുന്നു മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article