മമ്മൂട്ടിയുടെ 'പോക്കിരിരാജക്ക് 11 വയസ്സ്, ആവേശത്തില്‍ സംവിധായകന്‍ അജയ് വാസുദേവ്

കെ ആര്‍ അനൂപ്
വെള്ളി, 7 മെയ് 2021 (17:15 IST)
മമ്മൂട്ടിയുടെ 'പോക്കിരിരാജ' പുറത്തിറങ്ങി 11 വര്‍ഷങ്ങള്‍ പിന്നിടുന്നു. വൈശാഖ് സംവിധാനം ചെയ്ത ചിത്രം 2010 മേയ് 7-ന് പ്രദര്‍ശനത്തിനെത്തിയത്. ഈ ബ്ലോക്ക്ബസ്റ്ററിന്റെ പതിനൊന്നാം വാര്‍ഷികം ആഘോഷിക്കുകയാണ് സംവിധായകന്‍ അജയ് വാസുദേവും. സ്‌പെഷ്യല്‍ പോസ്റ്ററും അദ്ദേഹം പങ്കുവെച്ചു.
 
പൃഥ്വിരാജ് സുകുമാരന്‍, സ്‌നേഹ, ശ്രിയ ശരണ്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ അനുജനായി പൃഥ്വിരാജ് വേഷമിട്ടു. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള പകയുടെ കഥ അല്പം നര്‍മ്മത്തില്‍ ചാലിച്ച് മാസും ആക്ഷനും ചേര്‍ത്താണ് പ്രേക്ഷകരിലേക്ക് എത്തിച്ചത്. അങ്ങനെ രാജയും, സൂര്യയും ആസ്വാദകരുടെ പ്രിയങ്കരായി മാറി.

അനുബന്ധ വാര്‍ത്തകള്‍

Next Article