സ്‌പില്‍ബര്‍ഗ് പോലും അടുത്ത പടംതൊട്ടു മമ്മൂട്ടിയെയും മോഹൻലാലിനെയും കാസ്റ്റ് ചെയ്യും: അൽഫോൺസ് പുത്രൻ

വെള്ളി, 7 മെയ് 2021 (14:05 IST)
രജനികാന്ത്, വിജയ് പോലുള്ള നടന്മാർക്ക് കേരളത്തിലും വലിയ ഫാൻ ബേസാണുള്ളത്. തെലുഗ് താരങ്ങൾക്കും തമി‌ഴ് താരങ്ങൾക്കുമുള്ള ഈ സ്റ്റാർഡം എന്തുകൊണ്ട് മലയാളതാരങ്ങൾക്കില്ല? കേരളത്തിനകത്തും പുറത്തും ഓളം ഉണ്ടാക്കാൻ ഏതെങ്കിലും മലയാളതാരത്തിനാകുമോ? എന്ന ചോദ്യവുമായി സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു.
 
ഇപ്പോളിതാ ഒമർ ലുലുവിന്റെ ചോദ്യത്തിന് സംവിധായകനായ അൽഫോൺസ് പുത്രൻ നൽകിയ മറുപടിയാണ് വൈറലായിരിക്കുന്നത്. ഒരു പാൻ ഇന്ത്യ ചിത്രമെന്നത് മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങിയ നടന്മാർക്ക് ഇത് നിസ്സാരമായി സാധിക്കുമെന്നും അങ്ങനെയൊരു സിനിമ വന്നാൽ സ്പിൽബർഗ് പോലും ഈ താരങ്ങളെ അടുത്ത ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യുമെന്നുമാണ് അൽഫോൺസിന്റെ കമന്റ്.
 
ഒരു പാൻ ഇന്ത്യൻ സ്ക്രിപ്‌റ്റിൽ മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് അഭിനയിച്ചാൽ നടക്കാവുന്ന കാര്യമെ ഉള്ളു. ഇപ്പൊ ഓൺലൈനിൽ എല്ലാവരും സിനിമ കണ്ടു തുടങ്ങിയല്ലോ. ഒരു 100 കോടി ബജറ്റിൽ നിർമിച്ച നല്ല സ്ക്രിപ്റ്റും അവതരണവും ഉള്ള ചിത്രം വന്നാൽ സ്റ്റീവൻ സ്പിൽബർഗ് പോലും ചിലപ്പോ അടുത്ത പടം തൊട്ടു ഇവരെ കാസ്റ്റ് ചെയ്യും.അതും വൈകാതെ തന്നെ നടക്കും അൽഫോൺസ് പറഞ്ഞു.
 
ഇതോടെ അൽഫോൺസ് പുത്രന്റെ കമന്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍