ഫഹദിന് നായിക നയൻസ്; അൽഫോൺസ് പുത്രൻറെ 'പാട്ട്' തുടങ്ങുന്നു !

എമിൽ ജോഷ്വ

ശനി, 19 ഡിസം‌ബര്‍ 2020 (17:51 IST)
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന 'പാട്ട്' ചിത്രീകരണത്തിലേക്ക് നീങ്ങുന്നു. ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. ആനന്ദ് സി ചന്ദ്രനാണ് ക്യാമറ.
 
"ലോകസിനിമാ ചരിത്രത്തിൽ പുതുമകളൊന്നുമില്ലാത്ത മൂന്നാമത്തെ മലയാള ചലച്ചിത്രം" എന്നാണ് ഈ സിനിമയുടെ ടാഗ് ലൈൻ. സംവിധാനം കൂടാതെ തിരക്കഥയും സംഗീതവും എഡിററിംഗും അൽഫോൺസ് പുത്രനാണ് നിർവഹിക്കുന്നത്.
 
നേരം, പ്രേമം എന്നീ വൻ ഹിറ്റുകൾക്ക് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പാട്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍