അൽഫോൺസ് പുത്രന്റെ അടുത്ത ചിത്രം 'പാട്ട്', നായകൻ ഫഹദ് ഫാസിൽ

കെ ആര്‍ അനൂപ്

ശനി, 5 സെപ്‌റ്റംബര്‍ 2020 (19:29 IST)
പ്രേമത്തിന് ശേഷം പുതിയ സിനിമ പ്രഖ്യാപിച്ച് സംവിധായകൻ അൽഫോൺസ് പുത്രൻ.'പാട്ട്' എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ ഫഹദ് ഫാസിലാണ് നായകനായി എത്തുന്നത്. യു ജി എം എന്റർടെയ്‌ൻമെന്റിന്റെ ബാനറിൽ  സക്കറിയ തോമസ്, ആൽവിൻ ആന്റണി എന്നിവർ ചേർന്നാണ് ഈ മലയാള സിനിമ നിർമ്മിക്കുന്നത്.
 
ചിത്രത്തിൻറെ മറ്റൊരു പ്രത്യേകത അൽഫോൺസ് പുത്രൻ തന്നെയാണ് പാട്ടിൻറെ സംഗീതസംവിധായകൻ. കൂടുതൽ വിവരങ്ങൾ പിന്നാലെ വരുമെന്നും അൽഫോൺസ് പുത്രൻ അറിയിച്ചു.
 
അഞ്ചുവർഷം മുമ്പാണ് തീയറ്ററുകൾ ഇളക്കി മറിച്ച് കൊണ്ട് പ്രേമം റിലീസായത്. അനുപമ പരമേശ്വരൻ, സായ് പല്ലവി, മഡോണ സെബാസ്റ്റ്യൻ തുടങ്ങിയ താരങ്ങളുടെ ഈ സിനിമയിലൂടെ ശ്രദ്ധേയമായ താരങ്ങളാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍