സി യു സൂണ്‍ - ഐഡിയ കേട്ടപ്പോള്‍ കണ്‍ഫ്യൂഷനായെന്ന് റോഷന്‍ മാത്യു !

കെ ആര്‍ അനൂപ്

ചൊവ്വ, 1 സെപ്‌റ്റംബര്‍ 2020 (20:47 IST)
ഫഹദ് ഫാസിൽ - മഹേഷ് നാരായണൻ കൂട്ടുകെട്ടിൽ പിറന്ന 'സീ യു സൂൺ' പൂർണമായും ഫോണിലാണ് ചിത്രീകരിച്ചത്. ഫോണിൽ ഷൂട്ട് ചെയ്തപ്പോൾ ഉണ്ടായ എക്സ്പീരിയൻസിനെ കുറിച്ച് തുറന്നു പറയുകയാണ് റോഷൻ മാത്യു.
 
മഹേഷ് നാരായണൻ ഈ ഐഡിയയുമായി വന്നപ്പോൾ എനിക്ക് ഇത് എങ്ങനെ വർക്ക് ചെയ്യുമെന്ന് മനസ്സിലായില്ല. ഞാൻ സാങ്കേതിക വിദഗ്ധനല്ലാത്തതിനാൽ, സിനിമയുടെ സാങ്കേതിക ഭാഷ മനസിലാക്കാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു. മഹേഷ് സാർ ഷൂട്ട് ചെയ്ത റോ ഫൂട്ടേജ് എഡിറ്റ് ചെയ്ത് സെറ്റിൽ കാണിക്കുമായിരുന്നു. സിനിമയുടെ ഓരോ ഘട്ടവും തികച്ചും ആവേശകരമായിരുന്നു.
 
കൊറോണക്കാലത്ത് ഷൂട്ടിംഗ് എളുപ്പമായിരുന്നില്ല. ഓരോ ദിവസവും പുതിയ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. എന്നാൽ അത് അവിസ്മരണീയമായ ഒരു അനുഭവം കൂടിയായിരുന്നു. മാത്രമല്ല ലോക്ക് ഡൗൺ സമയത്ത് മലയാള സിനിമയിലെ പ്രഗത്ഭരായ ആളുകളോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഭാഗ്യവാനാണ് - റോഷന്‍ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍