സീ യു സൂണിന് രണ്ടാം ഭാഗം ഉണ്ടാകും: ഫഹദ് ഫാസിൽ

കെ ആര്‍ അനൂപ്

ശനി, 29 ഓഗസ്റ്റ് 2020 (20:56 IST)
ഫഹദ് ഫാസിൽ മഹേഷ് നാരായണൻ കൂട്ടുകെട്ടിൽ അടുത്തതായി വരാനിരിക്കുന്ന ചിത്രമാണ് 'സി യൂ സൂൺ'. റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻറെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ഫഹദ് ഫാസിൽ ഡിഎൻഎയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
 
ചിത്രം 2021-ൽ റിലീസ് ചെയ്യുമെന്നും ഫഹദ് പറഞ്ഞു. ഇപ്പോൾ നിങ്ങൾ കാണാൻ പോകുന്ന സിനിമയിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ചിത്രം ആയിരിക്കും രണ്ടാം ഭാഗം എന്നും ഫഹദ് കൂട്ടിച്ചേർത്തു.
 
'സി യൂ സൂൺ' യു എ ഇയിലും കേരളത്തിലുമായി നടക്കുന്ന കഥ ആണെങ്കിലും പൂർണമായും കൊച്ചിയിലാണ് ചിത്രീകരിച്ചത്. ഓണം ആഘോഷമാക്കുവാൻ ഫഹദ് ഫാസിലിൻറെ 'സീ യു സൂൺ' സെപ്റ്റംബർ ഒന്നിനാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിൻറെ ട്രെയിലർ പുറത്ത് വന്നതോടെ ആരാധകർ ആവേശത്തിലാണ്. ലോക് ഡൗണിൽ പരിമിതമായ ടീമിനെ ഉപയോഗിച്ചു കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍