ഫഹദും അമൽ നീരദും ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ചെയ്‌ത ചിത്രം: ട്രാൻസിന്റെ പരാജയം ബാധിച്ചതായി അൻവർ റഷീദ്

ചൊവ്വ, 25 ഓഗസ്റ്റ് 2020 (15:18 IST)
ഫഹദിന്റെ പ്രകടനം കൊണ്ടും സിനിമയുടെ വിഷയം കൊണ്ടും ചിത്രം ഒട്ടേറെ ചർച്ചയാകുകയും ചെയ്‌തെങ്കിലും തിയേറ്ററുകളിൽ ഒരു വലിയ വിജയം സൃഷ്‌ടിക്കാനാവാതെ പോയ അൻവർ റഷീദ് ചിത്രമാണ് ട്രാൻസ്. ചിത്രത്തിനായി ഫഹദ് ഫാസിലോ അമൽ നീരദോ ഒരു രൂപ പോലും പ്രതിഫലം വാങ്ങിച്ചില്ലെന്നും അൻവർ പറയുന്നു.
 
2013ൽ അഞ്ചു സുന്ദരികൾ എന്ന ആന്തോളജിയിലെ ആമിയിലാണ് ഫഹദ് ഫാസിലും അൻവർ റഷീദും അമൽ നീരദും ഒപ്പം പ്രവർത്തിക്കുന്നത്. അതിന്റെ തുടർച്ചപോലെ സംഭവിച്ച ചിത്രമായതിനാൽ സൗഹൃദത്തിന്റെ പുറത്താണ് ട്രാൻസ് സംഭവിച്ചതെന്ന് അൻവർ റഷീദ് പറയുന്നു. അതേസമയം ചിത്രം ഒരു വലിയ വിജയം ആവാതിരുന്നതിനെ പറ്റിയും അൻവർ റഷീദ് പറഞ്ഞു.മനോരമയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് അൻവർ റഷീദിന്റെ വെളിപ്പെടുത്തൽ.
 
തന്റെ മറ്റ് സിനിമകൾ പോലെ ആരാധകരെ രസിപ്പിക്കുന്ന ചിത്രമായിരുന്നില്ല ട്രാൻസ്. എങ്കിലും ട്രാൻസിന്റെ പരാജയം തന്നെ ബാധിച്ചിരിക്കാം എന്നും എന്നാൽ അതിൽ നിന്നെല്ലാം താൻ മുന്നോട്ട് പോയെന്നും അൻവർ റഷീദ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍