തെലുങ്ക് പ്രേക്ഷകരുടെ മനസ്സ് കീഴടക്കി 'ഒരു അഡാർ ലൗ', ഒമർ ലുലു ടീമിന് വൻ നേട്ടം

കെ ആർ അനൂപ്

ബുധന്‍, 25 നവം‌ബര്‍ 2020 (21:10 IST)
പ്രിയ വാര്യരുടെ 'ഒരു അഡാർ ലൗ' തെലുങ്ക് പ്രേക്ഷകരുടെയും മനസ്സ് കീഴടക്കിയിരിക്കുകയാണ്. 'ലവേഴ്സ് ഡേ' എന്ന പേര് മൊഴിമാറ്റ ചിത്രമായാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിയത്. തെലുങ്കു ഫിലിം നഗർ എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു റിലീസ്. ഈ റൊമാൻറിക് കോമഡി ചിത്രം ഇതിനകം അഞ്ച് കോടിയിലേറെ പേരാണ് കണ്ടത്. മാത്രവുമല്ല മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നത്. 19, 000ലേറെ കമൻറുകളാണ് യൂട്യൂബ് ലിങ്കിന് താഴെ വന്നിരിക്കുന്നത്.
 
'ഒരു അഡാർ ലൗ' റിലീസിന് മുമ്പ് തന്നെ പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിക്കാൻ കഴിഞ്ഞിരുന്നു. 'മാണിക്യമലരായ' എന്ന് തുടങ്ങുന്ന ഗാനത്തിന് വൻ പബ്ലിസിറ്റിയാണ് ലഭിച്ചത്. 2019ലെ വാലൻറ്റൈൻസ് ഡേയ്ക്കാണ് ചിത്രം റിലീസ് ചെയ്തത്.
 
റോഷന്‍ അബ്ദുള്‍ റഹൂഫ്, നൂറിന്‍ ഷെറീഫ്, സിയാദ് ഷാജഹാന്‍, മാത്യു ജോസഫ്, അരുണ്‍ എ കുമാര്‍ എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളിൽ എത്തിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍