പ്രേമത്തിന് ശേഷം നിവിൻ പോളിയും അൽഫോൻസ് പുത്രനും ഒരു 3ഡി ചിത്രം ആലോചിച്ചു !

കെ ആര്‍ അനൂപ്

വ്യാഴം, 16 ജൂലൈ 2020 (15:19 IST)
പ്രേമത്തിനു ശേഷം അൽഫോൺസ് പുത്രനുമായി വേറൊരു ചിത്രം നിവിൻ പോളി ചെയ്തിട്ടില്ല. ഇതിനെ കുറിച്ച്  മനസ്സ് തുറക്കുകയാണ് നിവിൻ ഇപ്പോള്‍.
 
"പ്രേമത്തിനു ശേഷം ഞാനും അൽഫോൻസും മറ്റൊരു സിനിമ ആസൂത്രണം ചെയ്തിരുന്നു. എന്നാൽ ഈ ചിത്രം പ്രഖ്യാപിക്കാനിരിക്കെ, ഇത് 3D യിൽ ചെയ്യാമെന്ന് അൽഫോൺസ് പുത്രൻ വിചാരിച്ചു. പിന്നീട് ചില കാരണങ്ങൾ കൊണ്ട് ആ സിനിമ നടന്നില്ല. ചില ചിത്രങ്ങൾ ദൈവം നൽകുന്നത് പോലെ ആണ്, അത് എപ്പോഴും സംഭവിക്കണമെന്നില്ല.
 
എല്ലാവരും ഇഷ്ടപ്പെടുന്ന പ്രേമം ഇത്ര വലിയ വിജയമാകുമെന്ന് ഞങ്ങളും പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോൾ കേരളത്തിനു പുറത്തുള്ളവർ പോലും പ്രേമത്തില്‍ കൂടിയാണ് എന്നെ തിരിച്ചറിയുന്നത്. പ്രേമത്തിനു ശേഷം മാത്രമാണ് അവർ ബാംഗ്ലൂർ ഡേയ്സ്, ഒരു വടക്കൻ സെൽഫി എന്നീ ചിത്രങ്ങളെക്കുറിച്ചു പോലും പറയാറുള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍