പുതിയ ഒ.ടി.ടി പ്ലാറ്റ്‌ഫോം ആരംഭിച്ച് നമിത, ആദ്യ റിലീസ് ചിത്രം ഏത് ?

കെ ആര്‍ അനൂപ്
വെള്ളി, 7 മെയ് 2021 (15:05 IST)
നടി നമിത പുതിയ ഒ.ടി.ടി പ്ലാറ്റ്‌ഫോം ആരംഭിച്ചു. നമിത തിയേറ്റര്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ചെറുകിട നിര്‍മ്മാതാക്കളുടെ സിനിമകള്‍ ഇതുവഴി റിലീസ് ചെയ്യും.ബ്രാന്‍ഡ് പാര്‍ട്ണര്‍ നമിതയാണ്.മാനേജിംഗ് ഡയറക്ടര്‍ രവിവര്‍മ.
 
അതേസമയം ഈ പ്ലാറ്റ്‌ഫോമില്‍ ആദ്യം റിലീസ് ചെയ്യുന്ന സിനിമയെക്കുറിച്ചുള്ള വിവരം ഉടന്‍തന്നെ പ്രഖ്യാപിക്കാനാണ് സാധ്യത.
 
ഗംഭീര തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ് നമിത.ഒരു നായയെ കേന്ദ്ര കഥാപാത്രമായി സസ്പെന്‍സ് ത്രില്ലര്‍ നടി നിര്‍മ്മിച്ചു. അതില്‍ ശ്രദ്ധേയമായ ഒരു വേഷത്തില്‍ നടി അഭിനയിച്ചിട്ടുണ്ട്.ഒരു യഥാര്‍ത്ഥ അതിജീവന കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതായി ഈ സിനിമ നിര്‍മ്മിച്ചത്.മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും കന്നഡയിലും ചിത്രം റിലീസ് ചെയ്യും. 

അനുബന്ധ വാര്‍ത്തകള്‍

Next Article