100 ദിവസങ്ങള്‍ ! 5 വര്‍ഷത്തോളം നീണ്ട കഷ്ടപ്പാട്,'777 ചാര്‍ലി'ന്റെ വന്‍ വിജയം

കെ ആര്‍ അനൂപ്

തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2022 (09:07 IST)
രക്ഷിത് ഷെട്ടി നായകനായെത്തിയ '777 ചാര്‍ലി' ജൂണ്‍ 10നാണ് പ്രദര്‍ശനത്തിന് എത്തിയത്. റിലീസ് ചെയ്ത് ചിത്രം 100 ദിവസങ്ങള്‍ പിന്നിട്ട സന്തോഷത്തിലാണ് നിര്‍മ്മാതാക്കള്‍.വന്‍ വിജയമായി മാറിയതോടെ സിനിമയുടെ ലാഭം തനിക്ക് മാത്രം വേണ്ടെന്ന് നിലപാട് നിര്‍മ്മാതാവ് കൂടിയായ രക്ഷിത് ഷെട്ടി എടുത്തിരുന്നു.
ലാഭവിഹിതത്തിന്റെ 10 ശതമാനം സഹപ്രവര്‍ത്തകര്‍ക്കും 5 ശതമാനം പട്ടികളുടേയു മറ്റ് മൃഗങ്ങളുടേയും സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയ്ക്കും രക്ഷിത് ഷെട്ടി നല്‍കുമെന്ന് പറഞ്ഞിരുന്നു. അഞ്ചു വര്‍ഷത്തോളം ചാര്‍ളി എന്ന സിനിമ ചെയ്യുവാനായി സംവിധായകന്‍ കിരണ്‍രാജ് കഠിന പ്രയത്‌നത്തില്‍ ആയിരുന്നു. കാസര്‍കോട് സ്വദേശിയായ അദ്ദേഹം ഒന്നരവര്‍ഷം സമയമെടുത്താണ് തിരക്കഥ പൂര്‍ത്തിയാക്കിയത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍