ടൊവിനൊയുടെ പുതിയ പടം, ചിത്രീകരണം കാഞ്ഞങ്ങാട്

കെ ആര്‍ അനൂപ്

ചൊവ്വ, 30 ഓഗസ്റ്റ് 2022 (14:41 IST)
ടോവിനോ തോമസ് മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അജയന്റെ രണ്ടാം മോഷണം'. നടന്‍ ആദ്യമായാണ് ട്രിപ്പിള്‍ റോളില്‍ എത്തുന്നത്. ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൂന്ന് നായികമാര്‍ ഉണ്ട്. അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും കുറിച്ചുള്ള വിവരങ്ങള്‍ വൈകാതെ തന്നെ പുറത്തുവരും. കാഞ്ഞങ്ങാട് ആണ് സിനിമയുടെ ചിത്രീകരണം തുടങ്ങുക. ഷൂട്ടിംഗ് ആയുള്ള ഒരുക്കങ്ങള്‍ തുടരുകയാണ്.
 
ഫാന്റസി അഡ്വഞ്ചര്‍ മൂവിയില്‍ ടൊവിനോ തോമസ് ട്രിപ്പിള്‍ റോളില്‍ അഭിനയിക്കുമെന്നും സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിക്കുമെന്നും സംവിധായകന്‍ വെളിപ്പെടുത്തി.
ഒരു കംപ്ലീറ്റ് എന്റര്‍ടെയ്നറായിരിക്കും ചിത്രം.100 ദിവസത്തെ ഷൂട്ടിംഗ് കാസര്‍കോട് ഉണ്ടാകുമെന്നും പ്രശസ്ത ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നതെന്നും സംവിധായകന്‍ പറഞ്ഞു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍