നടി കൃതി ഷെട്ടി ടോവിനോയുടെ നായികയാകുമോ ? സംവിധായകന്‍ ജിതിന്‍ ലാല്‍ പറയുന്നത് ഇതാണ്

കെ ആര്‍ അനൂപ്

ചൊവ്വ, 23 ഓഗസ്റ്റ് 2022 (14:57 IST)
നടി കൃതി ഷെട്ടി മലയാളം സിനിമയിലേക്ക് എത്തുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.അജയന്റെ രണ്ടാം മോഷണം എന്ന സിനിമയില്‍ കൃതിയും ടോവിനോയും ഒന്നിച്ച് അഭിനയിക്കും എന്നാണ് കേട്ടത്. ഇപ്പോഴിതാ സിനിമയുടെ സംവിധായകന്‍ ജിതിന്‍ ലാല്‍ അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കുകയാണ്.
 
കൃതി ഷെട്ടിയെ ചുറ്റിപ്പറ്റിയുള്ള റൂമേഴ്‌സ് ഭാഗികമായി ശരിയാണെന്ന് ജിതിന്‍ ലാല്‍. കാരണം നടി കഥ കേട്ടിരുന്നു.കൃതി ഷെട്ടിക്ക് ഒരുപാട് കമ്മിറ്റ്മെന്റുകള്‍ ഉള്ളതിനാല്‍ ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ല.മാത്രമല്ല നടിയുടെ മറ്റ് സിനിമകളുടെ ചിത്രീകരണങ്ങളുമായി കൂട്ടിമുട്ടാത്ത തരത്തിലുള്ള തീയതി കണ്ടിട്ടേണ്ടതുണ്ടെന്നും ജിതിന്‍ ലാല്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞു.
മറ്റ് ഭാഷകളിലെ പ്രമുഖരായ മൂന്ന് നായികമാരാണ് ചിത്രത്തില്‍ ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍