'777 ചാര്‍ലി' സംവിധായകന് ഇന്ന് പിറന്നാള്‍, ആശംസകളുമായി സഹപ്രവര്‍ത്തകര്‍

കെ ആര്‍ അനൂപ്

വ്യാഴം, 25 ഓഗസ്റ്റ് 2022 (14:58 IST)
അഞ്ചു വര്‍ഷത്തോളം 777 ചാര്‍ലി എന്ന സിനിമ ചെയ്യുവാനായി സംവിധായകന്‍ കിരണ്‍രാജ് കഠിന പ്രയത്‌നത്തില്‍ ആയിരുന്നു. കാസര്‍കോട് സ്വദേശിയായ അദ്ദേഹം ഒന്നരവര്‍ഷം സമയമെടുത്താണ് തിരക്കഥ പൂര്‍ത്തിയാക്കിയത്. ഇന്ന് സംവിധായകന്റെ ജന്മദിനമാണ്. അദ്ദേഹത്തിന് ആശംസകളുമായി ചാര്‍ലി ടീം.
 
കഥ പൂര്‍ത്തിയായ ശേഷമാണ് ടൈറ്റില്‍ കഥാപാത്രമായ ചാര്‍ളി എന്ന നായയെ തേടിയുള്ള യാത്ര സംവിധായകന്‍ തുടങ്ങുന്നത്. ഇന്ന് സൂപ്പര്‍സ്റ്റാര്‍ ആയി മാറിയ ചാര്‍ളി എന്ന നായ്ക്കുട്ടിയെ സിനിമയ്ക്ക് വേണ്ടി കണ്ടെത്തിയതും കിരണ്‍രാജായിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍