നടന്‍ മുകേഷിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ കൊല്ലം ലോക്‌സഭാ മണ്ഡലം വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. വിജയം ആവര്‍ത്തിക്കാന്‍ യുഡിഎഫിനായി എന്‍.കെ.പ്രേമചന്ദ്രന്‍ രംഗത്തിറങ്ങുമ്പോള്‍ മുകേഷിനു കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. എങ്കിലും ഇടത് മുന്നണിയും സിപിഎമ്മും തങ്ങളുടെ സര്‍വ്വ സന്നാഹങ്ങളുമായി കൊല്ലത്ത് പ്രചരണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
2014 ലും 2019 ലും കൊല്ലത്ത് മികച്ച വിജയമാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച പ്രേമചന്ദ്രന്‍ നേടിയത്. 2014 ല്‍ 37,649 വോട്ടുകളുടെ ഭൂരിപക്ഷമാണ് പ്രേമചന്ദ്രനു ഉണ്ടായിരുന്നത്. സിപിഎമ്മിന്റെ എം.എ.ബേബിയായിരുന്നു രണ്ടാം സ്ഥാനത്ത്. 2019 ലേക്ക് എത്തിയപ്പോള്‍ ശബരിമല എഫക്ടും രാഹുല്‍ ഗാന്ധിയുടെ വരവും കൂടിയായപ്പോള്‍ ഭൂരിപക്ഷം 1,48,869 ആയി. സിപിഎമ്മിനായി കെ.എന്‍.ബാലഗോപാല്‍ ആയിരുന്നു മത്സരരംഗത്ത്.
മുകേഷിന് വേണ്ടി ഇത്തവണ സിനിമാ താരങ്ങള്‍ അടക്കം പ്രചരണത്തിനു ഇറങ്ങും. ഇടത് സഹയാത്രികനും കൈരളി ടിവി ചെയര്‍മാനുമായ മെഗാസ്റ്റാര്‍ മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍ കൊല്ലത്ത് എത്തുമെന്നാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയനും 20 മണ്ഡലങ്ങളിലേയും പ്രചരണ പരിപാടികളില്‍ പങ്കെടുക്കും.