LDF Candidates for Lok Sabha Election 2024
	LDF Candidates, Lok Sabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള 20 സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ച് എല്‍ഡിഎഫ്. സിപിഎം 15 സീറ്റുകളില്‍ മത്സരിക്കും. സിപിഐ നാല് സീറ്റിലും കേരള കോണ്‍ഗ്രസ് (എം) ഒരു സീറ്റിലും ജനവിധി തേടും. സിപിഎമ്മിന്റെ 15 സ്ഥാനാര്‍ഥികളും അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ ജനവിധി തേടും. കേരള കോണ്‍ഗ്രസാണ് ആദ്യ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. കോട്ടയത്ത് സിറ്റിങ് എംപി തോമസ് ചാഴിക്കാടന്‍ ജനവിധി തേടും.